കാലവര്‍ഷം: അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ താമസിപ്പിക്കുന്നതിന് ജില്ലയില്‍ ഇന്നലെ(12) അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പുറമറ്റം വില്ലേജിലെ വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് സ്കൂള്‍, കോയിപ്രം വില്ലേജിലെ എം.റ്റി.എല്‍.പി സ്കൂള്‍, തോട്ടപ്പുഴശേരി വില്ലേജില്‍ എം.റ്റി.എല്‍.പി സ്കൂള്‍, ചെറുപുഷ്പം എല്‍പി സ്കൂള്‍, കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 42 കുടുംബങ്ങളിലുള്ള 154 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന കൂടുതല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്വീകരിച്ചുവരുന്നു. ഇന്നലെ കാലവര്‍ഷക്കെടുതിയില്‍ 144 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. 34.55 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. കൃഷിനാശത്തിന്‍റെ കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.
കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പരുകള്‍:
കളക്ടറേറ്റ്- 0468 2322515, 2222515, താലൂക്ക് ഓഫീസുകള്‍ അടൂര്‍- 04734 224826, 9447034826, കോഴഞ്ചേരി - 0468 2222221, 9447712221, റാന്നി - 04735 227442, 9447049214, തിരുവല്ല - 0469 2601303, 9447059203, മ ല്ലപ്പള്ളി - 0469 2682293, 9447014293, കോന്നി - 0468 2240087, 8547618430. (പിഎന്‍പി 1512/18)
- Log in to post comments