എറണാകുളം അറിയിപ്പുകള്‍ 1
ഡിറ്റിപിസിയുടെ റംസാന്‍ ടൂര്‍ പാക്കേജ്
കൊച്ചി : റംസാന്‍ പ്രമാണിച്ച് എറണാകുളം ഡിറ്റിപിസിയുടെ കേരള സിറ്റി ടൂര്‍ സ്‌പെഷ്യല്‍ പാക്കേജ് ആരംഭിച്ചു. മൂന്നാര്‍, അതിരപ്പിള്ളി, ആലപ്പുഴ, വാഗമണ്‍, ഭൂതത്താന്‍കെട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കുടുംബത്തോടൊപ്പം ഈ യാത്രയിലൂടെ ആസ്വദിക്കാം. ഒരു ദിവസത്തെ പാക്കേജുകളും, രണ്ട് ദിവസത്തെ പാക്കേജുകളും ഓണ്‍ലൈനായും നേരിട്ടും ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പുഷ് ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശന ടിക്കറ്റുകളൂം വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണവും സോഫ്റ്റ്ഡ്രിങ്ക്‌സും അടങ്ങിയ ഈ പാക്കേജുകളെല്ലാം തന്നെ വളരെ മിതമായ നിരക്കിലുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralacitytour.com 918893 99 8888, 8893858888, 0484 236 7334 പിക്കപ്പ്‌പോയിന്റ്: വൈറ്റിലഹബ്, ഇടപ്പിള്ളി, കളമശ്ശേരി, മുട്ടം, ആലുവ, പറവൂര്‍കവല, കൊച്ചിന്‍ഇന്റര്‍നാഷണല്‍എയര്‍പോര്‍ട്ട്, അങ്കമാലി.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി : കൃഷി വകുപ്പിന് കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയില്‍ ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍, ഡിസ്ട്രിക്ട് പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ വേതനത്തില്‍ ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. കൃഷി ശാസ്ത്രത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും (ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍) കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവരെ പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20 -ന് രാവിലെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനിലെ നാലാം നിലയിലുളള ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2421673.
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ജൂണ്‍ 13)
കൊച്ചി : സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ജൂണ്‍ 13 എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 മണിക്ക് തെളിവെടുപ്പ് ആരംഭിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് അഖില കേരള പണ്ഡിതര്‍ മഹാസഭ നല്‍കിയ നിവേദനം, പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് കേരള വീരശൈവ (ജംഗം) സഭ സമര്‍പ്പിച്ച നിവേദനം, മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് സംബന്ധിച്ച വിഷയം എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജന്‍, മെമ്പര്‍മാരായ അഡ്വക്കേറ്റ് വി എ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ വി വേണു തുടങ്ങിയവര്‍ പങ്കെടുക്കും
വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 18-ന്
കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത ഡിഗ്രി/എം.എസ് ഓഫീസ് (മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം). പ്രവര്‍ത്തന പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
കൊച്ചി : തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ഹോസ്റ്റലില്‍ ഒ.പി നമ്പര്‍ രണ്ടില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. ഫോണ്‍ 9495512337, 7025170373.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.ലതിയുടെ
നിര്യാണത്തില്‍ അനുശോചിച്ചു
കൊച്ചി : പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പൊതുപ്രവര്‍ത്തകയുമായ എം.പി.ലതയുടെ നിര്യാണത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അനുശോചനം രേഖപ്പെടുത്തി. ഭൗതിക ശരീരം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കി. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ലതയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി, വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള, ജനപ്രതിനിധികള്‍, സെക്രട്ടറി സി.ജി.കമലാകാന്ത പൈ തുടങ്ങിയവര്‍ അനുശോചന ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments