Skip to main content

സാങ്കേതിക തൊഴില്‍ സാധ്യതകള്‍; വെബിനാര്‍ ശനിയാഴ്ച

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്പ്) സംയുക്തമായി ശനിയാഴ്ച സംഘടിപ്പിക്കുന്ന വെബിനാര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സാങ്കേതിക രംഗത്തെ പുത്തന്‍ തൊഴില്‍ സാധ്യതകളും നൂതന പഠന വിഭാഗങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാര്‍. അസാപ്പ് പ്ലേസ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് വിഭാഗഗ മേധാവി ടി വി വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. ക്ലൗഡ് ആര്‍ക്കിടെക്ട് ബിനിഷ് മൗലാന ക്ലാസെടുക്കും.
ശനിയാഴ്ച വൈകുന്നേരം 3.30 മുതല്‍ 4.30 വരെയാണ് വെബിനാര്‍. സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിപണിയിലെ മാറ്റങ്ങള്‍, സാങ്കേതിക മേഖലയിലെ ഭാവി തൊഴില്‍ സാധ്യതകള്‍, നൂതന പഠനരംഗം എന്നിവയാണ് വെബിനാറില്‍ ചര്‍ച്ച ചെയ്യുക. വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെയാണ് വെബിനാറില്‍ പങ്കെടുപ്പിക്കുന്നത്.

date