വിജ്ഞാപനം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസാണ് ഉയര്‍ന്ന പ്രായപരിധി. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ആശാ വര്‍ക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിറ്ററി / എക്‌സ് പാരാമിലിറ്ററി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകള്‍ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dhskerala.gov.in ഫോണ്‍: 0471 2302490.
(പി.ആര്‍.പി 1646/2018)
- Log in to post comments