Skip to main content

ആരോഗ്യബോധവത്ക്കരണ ക്ലാസ് നടത്തി

    ഡങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ആറډുള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പരുത്തുപ്പാറ അങ്കണവാടിയില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസും പനി ക്ലിനിക്കും നടത്തി. മെഡിക്കല്‍    ഓഫീസര്‍ ഡോ.അജീഷയുടെ നേതൃത്വത്തിലുള്ള ടീം രോഗികളെ പരിശോധിച്ച് രക്ത സാമ്പിളുകള്‍ ശേഖരിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍ ക്ലാസ് നയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ.സന്തോഷ്, ഉഷാദേവി, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                             (പിഎന്‍പി 1514/18)

date