ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് കോഴ്സിന് അപേക്ഷിക്കാം
പെരിങ്ങോട്ടുകുറിശ്ശി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് ട്രെയിനിങ് സെന്‍ററില്‍ 2018 -20 അധ്യയന വര്‍ഷത്തെ നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി ജില്ലകളിലെ സ്ഥിരതാമസക്കാരായ പ്ലസ് റ്റു യോഗ്യതയുള്ള 17 നും 30 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി. വിഭാഗത്തിന് മൂന്നും പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും വയസിളവുണ്ട്. അപേക്ഷയും വിശദവിവരങ്ങളും റവെ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. 200 രൂപ (പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് 75 രൂപ) 0210 - 80 - 800 - 88 ശീര്‍ഷകത്തില്‍ ചലാനടച്ച് ചലാന്‍ സഹിതമുള്ള അപേക്ഷ ജൂലൈ 16 വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പല്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് ട്രെയിനിങ് സെന്‍റര്‍, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി പോസ്റ്റ്, പാലക്കാട് - 678573 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 04922 217241
- Log in to post comments