Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നം.516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 24 മുതല്‍ ഒക്ടോബര്‍ 13 വരെ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ ഒറ്റത്തവണ പ്രമാണ പരിശോധന (ഒ.ടി.വി) നടത്തുന്നു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുളള തീയതിയിലും സമയത്തും ആവശ്യമായ അസല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ പ്രമാണ പരിശോധനയ്ക്ക് നേരില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കണം.
ഫോണ്‍ : 0468 2222665.
date
- Log in to post comments