Post Category
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഒരു ദിവസംകൂടി
സര്‍ക്കാര്‍ ഐ.ടി.ഐ യിലെ പ്രവേശനത്തിനായി അപേക്ഷിക്കാന്‍ ഇനി ഒരു ദിവസം കൂടി. തിങ്കളാഴ്ചയാണ് അപേക്ഷിക്കാനുള്ള അവസാനദിവസം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായവര്‍ക്ക്, അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും തെരഞ്ഞെടുത്ത ഐ.ടി.ഐ കളിലും ട്രേഡുകളിലും മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0468 2258710.
date
- Log in to post comments