Skip to main content

ഡിഗ്രി പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ  ബിസിഎ, ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്സി/ എസ്ടി/ ഒഇസി കുട്ടികള്‍ക്ക് ഗവ. അംഗീകൃത ഇളവുകള്‍ ഉണ്ട്. കോളജ് ഫില്‍ ചെയ്യുന്ന സീറ്റുകളില്‍ പരിഗണിക്കുന്നതിനായി കോളജില്‍ നേരിട്ട് അപേക്ഷിക്കണം. അഡ്മിഷനുമായി  ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005018, 9495069307, 0479 2485370. ഹെല്‍പ്പ് ഡെസ്‌ക് - 7902330654, 9446724579, 9961559920, 8075555437.

 

 

date