Skip to main content

അവധിദിന പ്രവേശന പരീക്ഷാ പരിശീലനം 

 

 

    കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും പ്ലസ് റ്റു വിജയിച്ചവര്‍ക്കുമുള്ള അവധിദിന മെഡിക്കല്‍-എഞ്ചിനിയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വര്‍ഗ-ഒ.ബി.സി.(വാര്‍ഷിക വരുമാന പരിധി 100000) വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ജാതി, വയസ്, യോഗ്യത, വരുമാനം (ഒ.ബി.സി. വിഭാഗക്കാര്‍ മാത്രം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോ സഹിതമുള്ള അപേക്ഷയും ജൂണ്‍ 18 വൈകിട്ട് അഞ്ചിനകം ട്രെയിനിങ് സെന്‍ററില്‍ ലഭിക്കണം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും നല്‍കണം. അപേക്ഷാ ഫോം ജില്ലാ-ബ്ലോക്ക്-നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും അതത് വിദ്യാഭ്യാസ സ്ഥാപനത്തിലും ലഭിക്കും. ഫോണ്‍: 04922 273777

date