Post Category
മൊബൈല്‍ ആപ്പിന്റെയും ലോഗോയുടെയും പ്രകാശനം: മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും
പട്ടികജാതി വികസന വകുപ്പ് ഹാന്‍ഡ്‌ഹോള്‍ഡിംങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 14ന് രാവിലെ 10ന് ശാസ്ത്ര സാങ്കേതിക മ്യൂസിയം സെമിനാര്‍ ഹാളില്‍ പട്ടികജാതി വികസന വകുപ്പു നടത്തുന്ന വിവിധ തൊഴില്‍ പരിശീലന പരിപാടികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്പശാല നടത്തും. ഉച്ചയ്ക്കു രണ്ടിന് പട്ടികജാതി പട്ടികവര്‍ക്ഷ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മൊബൈല്‍ ആപ്പ് ലോഞ്ചിംങ്, ലോഗോ പ്രകാശനം, നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ കരിക്കുലം പാഠപുസ്തകങ്ങളുടെ പ്രകാശനം, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍മാനേജ്‌മെന്റില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായ 22 പട്ടികജാതി കുട്ടികള്‍ക്ക് കുവൈറ്റിലേയ്ക്കുള്ള യാത്രയയപ്പ് എന്നിവ നിര്‍വഹിക്കും.
പി.എന്‍.എക്‌സ്.2352/18
date
- Log in to post comments