ഹരിത കര്‍മ്മ സേനയോടൊപ്പം' ക്യാമ്പയിന്‍ 25 ന്
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും വാര്‍ഡ് മെമ്പര്‍മാര്‍ സപ്തംബര്‍ 25 ന് ഹരിത കര്‍മ്മ സേനാംഗങ്ങളോടൊപ്പം ഭവന സന്ദര്‍ശനം നടത്തും. പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വിളിച്ചുകൂട്ടിയ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ആസാദി കാ അമൃത മഹോല്‍സവം നടക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കൂടെ അതത് വാര്‍ഡ് മെമ്പര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി പാഴ്‌വസ്തു ശേഖരണ കലണ്ടര്‍ പരിചയപ്പെടുത്തും. ഉറവിടത്തില്‍ തന്നെ തരംതിരിവിന് പ്രേരണ നല്‍കുകയാണ് ലക്ഷ്യം. അതോടൊപ്പം യൂസര്‍ ഫീ കലക്ഷന്‍ വര്‍ധിപ്പിക്കാനും ക്യാമ്പയിന്‍ ഉപകരിക്കും. കടകളില്‍ നിന്നും വീടുകളില്‍ നിന്നും പാഴ്‌വസ്തുക്കള്‍ യൂസര്‍ ഫീ നല്‍കിക്കൊണ്ട് ഹരിത കര്‍മ്മ സേനക്ക് കൈമാറണം. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കല്‍, പ്ലാസ്റ്റിക് കത്തിക്കല്‍, ജലാശയങ്ങള്‍ മലിനമാക്കല്‍ തുടങ്ങിയ പരാതികളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയെടുത്ത് ജില്ലാ ഭരണകൂടത്തിന് നിശ്ചിത ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കണം. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് പൊതുയിടങ്ങളും പൊതു സ്ഥാപനങ്ങളും ശുചീകരിക്കല്‍, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍, ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണം, സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ് നിര്‍മ്മാണം തുടങ്ങിയവ പരിപാടികളും തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കും. ഒ ഡി എഫ് പ്ലസ് പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടു
ത്തും. ആസാദി കാ അമൃത മഹോല്‍സവം ലോഗോ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീഖിന് നല്‍കി പ്രകാശനം ചെയ്തു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി എം രാജീവ് സംസാരിച്ചു
- Log in to post comments