Skip to main content

കണ്ണൂർ അറിയിപ്പുകൾ 18-09-2021

പോളി; ലാറ്ററല്‍ എന്‍ട്രി പ്രവേശനം

ജില്ലയിലെ ഗവ/എയ്ഡഡ്/ഐഎച്ച്ആര്‍ഡി/സെല്‍ഫ് ഫിനാന്‍സിങ് പോൡടെക്‌നിക്കുകളില്‍ ഈ വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടക്കുന്നു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക്,  മട്ടന്നൂര്‍ ഗവ. പോളിടെക്‌നിക്, ഗവ. റസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക് പയ്യന്നൂര്‍, മോഡല്‍ പോളിടെക്‌നിക് കോളേജ് കല്ല്യാശ്ശേരി, പിലാത്തറ എം ജി എം പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളില്‍ യഥാക്രമം സപ്തംബര്‍ 22, 23, 24, 27, 28 തീയതികളിലാണ് പ്രവേശനം നടക്കുക. വിശദ വിവരങ്ങള്‍ക്കും അഡ്മിഷന്‍ ഷെഡ്യൂളിനും www.polyadmission.org/let , www.gptckannur.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0497 2835106, 0490 2471530, 04985203001, 04972780287, 7902883111, 9946484890, 9048254385. 

അപേക്ഷ ക്ഷണിച്ചു

പിഎസ്‌സി അംഗീകരിച്ച ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ ഹിന്ദി കോഴ്‌സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എസ് സി, 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു, അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദിയില്‍ ബി എ, എം എ എന്നിവയും പരിഗണിക്കും. ഒ ഇ സി, പട്ടികജാതി വിഭാഗത്തിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പ്രായം 17-35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും, മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍: 04734296496, 8547126028.

ജില്ലാ വികസന സമിതി യോഗം 25ന്

ജില്ലാ വികസന സമിതി യോഗം സപ്തംബര്‍ 25 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരും.

തൈകള്‍ വിതരണത്തിന്

പള്ളിക്കുന്ന് കൃഷിഭവനില്‍ തെങ്ങ്, ചെറുനാരകം, പാഷന്‍ ഫ്രൂട്ട് മുതലായവയുടെ തൈകള്‍, ചെറുനാരകം (വേരു പിടിപ്പിച്ചത്) എന്നിവ എത്തിയിട്ടുണ്ട്. സബ്‌സിഡി നിരക്കിലാണ് വിതരണം. കര്‍ഷകര്‍ തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ലെവല്‍ക്രോസ് അടച്ചിടും

പള്ളിക്കുളം-അലവില്‍ റോഡില്‍ കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് സപ്തംബര്‍ 20ന് രാവിലെ എട്ട് മണി മുതല്‍ 21ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
 
പട്ടിക വര്‍ഗ വികസന വകുപ്പ് ഡീസല്‍ ഓട്ടോറിക്ഷ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ ഒന്ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 0497 2700357.

മിനിമം വേതന ഉപദേശക സമിതി യോഗം 24ന്

മിനിമം വേതന ഉപദേശക സമിതി ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മ്മാണം, ടാനറീസ് ആന്റ് ലതര്‍ നിര്‍മ്മാണം, ടൈല്‍ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം തെളിവെടുപ്പ് യോഗം സപ്തംബര്‍ 24ന് യഥാക്രമം രാവിലെ 11 മണി, ഉച്ചക്ക് 12 മണി, രണ്ട് മണി എന്നിങ്ങനെ കോഴിക്കോട് ഗാന്ധി റോഡിലുള്ള കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ്

date