95 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച കൊവിഡ് വാക്സിനേഷന്‍
ജില്ലയില്‍ സപ്തംബര്‍ 23 വ്യാഴാഴ്ച 95 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയാണ് വാക്സിന്‍ ലഭിക്കുക. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതാത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിന്‍ എടുക്കേണ്ടതാണ്. ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ വ്യാഴം (സപ്തംബര്‍ 23) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, മയ്യില്‍ സ്‌കൂള്‍, അഴീക്കോട് സി എച്ച് സി, അരയമ്പത്ത് സരസ്വതി വിലാസം എല്‍ പി സ്‌കൂള്‍, മമ്പറം യു പി സ്‌കൂള്‍, കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ കുന്നോത്തുപറമ്പ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും എട്ടിക്കുളം പി എച്ച് സി, ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ, കീഴ്പ്പള്ളി ബ്ലോക്ക് പിഎച്ച് സി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പി എച്ച്് സി, ഏച്ചൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ കമല്‍പീടിക, അസ്സീസി ഭവന്‍ സെമിനാരി മടപ്പുരച്ചാല്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെയും കീഴ്പ്പള്ളി ബി പി എച്ച് സിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
- Log in to post comments