ലോക കപ്പ് : ജില്ലാതല സ്‌പോര്‍ട്‌സ് ക്വിസ് നടത്തി
ലോകകപ്പ് ഫുട്‌ബോള്‍ പ്രചരണാര്‍ത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇണ്ണുനീലി സ്മാരക വായനശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാതല സ്‌പോര്‍ട്‌സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് അംഗം അഫ്‌സല്‍ കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ അഖില്‍ ഘോഷ്, ഷീബിന്‍ ആസാദ്, പ്രവീണ്‍ എ. നായര്‍ എന്നിവര്‍ വിജയികളായി. ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുമേഷ് സമ്മാനദാനം നിര്‍വഹിച്ചു. അന്താരാഷ്ട്ര ക്വിസ് മാസ്റ്റര്‍ എ.ആര്‍.രഞ്ചിത്ത് ക്വിസ് മത്സരം നയിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. ശ്രീകല, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. സുബീഷ്, ഇണ്ണുനീലി സ്മാരക വായനശാല സെക്രട്ടറി ഒ.എസ് ശരത്ത് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments