Post Category
ലംപ്‌സം ഗ്രാന്റ്: വിദ്യാര്‍ത്ഥികളുടെ വിവരം ലഭ്യമാക്കണം
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലംപ്‌സം ഗ്രാന്റ് നല്‍കുന്നതിന് അര്‍ഹരായവരുടെ വിവരങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ ലഭ്യമാക്കണം. ഓരോ സ്ഥാപനത്തിലേക്കും വിതരണത്തിനാവശ്യമായ തുക സ്‌കൂള്‍ പ്രധാനാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. സ്‌കൂള്‍ രേഖകള്‍ പ്രകാരമുള്ള വിവരങ്ങള്‍ www.scholarship.itschool.gov.in ല്‍ നല്‍കണം. രജിസ്‌ട്രേഷന്‍ 30 വൈകിട്ട് അഞ്ചിന് പൂര്‍ത്തിയാകും.
പി.എന്‍.എക്‌സ്.2373/18
date
- Log in to post comments