Skip to main content

തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ  നിര്‍മ്മാണോദ്ഘാടനം നാളെ (25)

തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (25 ശനി) രാവിലെ 10:30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ബ്ലോക്ക് മെമ്പര്‍ സി.എസ് അനീഷ് കുമാര്‍,  വാര്‍ഡ് മെമ്പര്‍മാരായ കെ.പ്രതീഷ്, സിസിലി ജോണ്‍, മുന്‍ മെമ്പര്‍  ആനി അച്ചന്‍കുഞ്ഞ്, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ രമ്യാ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

 

date