Skip to main content

അനധികൃത കൈയേറ്റങ്ങള്‍ ഒഴിയണം

കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടിന്റെ ചാപ്റ്റര്‍ നാല്, സെക്ഷന്‍ 15(1), 15(2)  പ്രകാരവും  നാഷണല്‍ ഹൈവേ (ലാന്‍ഡ് ആന്‍ഡ് ട്രാഫിക്) അക്ട് 2002 ചാപ്റ്റര്‍ മൂന്ന്, 26 പ്രകാരവും ഗവണ്‍മെന്റ് സ്ഥലം കൈയേറുന്നതും  അനധികൃതമായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇത് ഒരു അറിയിപ്പായി കണക്കാക്കി ഒരാഴ്ചയ്ക്കകം എന്‍.എച്ച് 183 ന്റെ പരിധിയിലുളള (കൊല്ലം- തേനി  ഹൈവേ : വെളളാവൂര്‍  മുതല്‍ ളായിക്കാട് വരെ)  എല്ലാ കൈയേറ്റക്കാരും കൈയേറ്റങ്ങള്‍ സ്വയം ഒഴിഞ്ഞു പോകണം.  അല്ലാത്തവ ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് ഉണ്ടാകുന്ന എല്ലാ ചെലവുകളും കഷ്ടനഷ്ടങ്ങളും കൈയേറ്റക്കാര്‍ മാത്രം വഹിക്കേണ്ടതാണെന്നും കൊല്ലം പി.ഡബ്ല്യൂ.ഡി എന്‍.എച്ച് ബൈപ്പാസ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0474 -2796130.  

date