Skip to main content

ഇരവിപേരൂര്‍ വാര്‍ഡ് തല ആരോഗ്യകേന്ദ്രം  വെള്ളിയാഴ്ച ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരവിപരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്തല ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വാര്‍ഡ് ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനവും വെള്ളിയാഴ്ച(സെപ്റ്റംബര്‍ 24) ഉച്ചകഴിഞ്ഞ് മൂന്നിന് പഴയകാവ് മോഡല്‍ അംഗന്‍വാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 

ഇരവിപരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓരോ വാര്‍ഡിലെയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളും വിലയിരുത്തുന്നതിനും പ്രാദേശികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സഹായകരമായ കേന്ദ്രങ്ങളാണ് വാര്‍ഡ് ആരോഗ്യ കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി എല്ലാ ജില്ലകളിലേയും ഒരു പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ പത്തനംത്തിട്ട ജില്ലയില്‍ നിന്നും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

വാര്‍ഡ് മെമ്പര്‍, ആശാപ്രവര്‍ത്തക, അംഗന്‍വാടി വര്‍ക്കര്‍, കുടുംബശ്രീ എഡിഎസ് മെമ്പര്‍ എന്നിവരടങ്ങുന്ന ടീമിന് പരസ്പരം ആശയവിനിമയം നടത്തുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഫീല്‍ഡ് വിസിറ്റ് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള പൊതു ഇടമാണ് വാര്‍ഡ് ആരോഗ്യകേന്ദ്രം.  ഇവര്‍ നാലുപേരുമായിരിക്കും ഈ കേന്ദ്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുക. ജനകീലയ പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് എന്നതിനാല്‍ തല്പരരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാം. 

വാര്‍ഡ് ആരോഗ്യ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്ത് സജ്ജമാക്കുകയും ആരോഗ്യകേരളം പത്തനംതിട്ട 10,20,000 രൂപയുടെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും മറ്റു സാമഗ്രികള്‍ ഉള്‍പ്പെടെ നല്കുകയും ചെയ്തു. വാര്‍ഡുകളുടെ ഡാറ്റാകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആശാപ്രവര്‍ത്തകര്‍ക്ക് ടാബും സിംകാര്‍ഡും നല്കിയിട്ടുണ്ട്.

 

date