ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ സീറ്റ് ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ 2021-22 അധ്യയനവര്‍ഷം പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലാണ് 19 സീറ്റുകള്‍ ഒഴിവുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കും ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനത്തിനും അതിനും മുകളില്‍ മാര്‍ക്ക് ലഭിച്ച പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി,689672 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍/ ഇ-മെയില്‍ (rannitdo@gmail.com) മുഖേനയോ ഈ മാസം 29 ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 047352277038, 8075828761 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Log in to post comments