ജില്ലയിൽ ഇന്ന് (26.09.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 1304 പേർ (557 ഒന്നാം ഡോസും, 747 രണ്ടാം ഡോസും) സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 61 പേർ(2 ഒന്നാം ഡോസ്, 59 രണ്ടാം ഡോസ് )
ജില്ലയിൽ ഇന്ന് (26.09.2021) ആകെ 1304 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 8 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 8 മുന്നണി പ്രവർത്തകർ രണ്ടാം ഡോസും ,18 മുതൽ 45 വയസ്സുവരെയുള്ള 413 പേർ ഒന്നാം ഡോസും 379 പേർ രണ്ടാം ഡോസുമടക്കം 792 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 95 പേർ ഒന്നാം ഡോസും 239 പേർ രണ്ടാം ഡോസുമടക്കം 334 പേരും, 60 വയസിനു മുകളിലുള്ള 49 പേർ ഒന്നാം ഡോസും 113 പേർ രണ്ടാം ഡോസുമടക്കം 162 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 61 പേർ സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വരെയുള്ള 2 പേർ ഒന്നാം ഡോസും 46 പേർ രണ്ടാം ഡോസുമടക്കം 48 പേരും, 45 മുതൽ 60 വരെയുള്ള 11 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 2 പേർ രണ്ടാം ഡോസും ഉൾപ്പെടും.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
- Log in to post comments