ചൊവ്വാഴ്ച 107 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ
ജില്ലയിൽ സപ്തംബർ 28(ചൊവ്വ ) 107 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡ് ആണ് നൽകുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. 18 വയസിനു മുകളിൽ പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾ വാക്‌സിനേഷൻ സ്വീകരിക്കാൻ ബാക്കി ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് വാക്‌സിനേഷൻ സ്വീകരിക്കണം 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്‌സിനേഷൻ എടുക്കാൻ ബാക്കിയുണ്ടെങ്കിൽ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിൻ എടുക്കണം. ഇനിയുള്ള ദിവസങ്ങളിൽ സെക്കന്റ് ഡോസിന് മുൻഗണനയുള്ളതിനാൽ , ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ ചൊവ്വ (സപ്തംബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിവെള്ളൂർ സി എച്ച് സി,
സാംസ്‌കാരിക നിലയം ചന്ദാപുര, നജാത്ത് എൽ പി സ്കൂൾ പാനൂർ
എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും കോട്ടൂർ സബ്‌സെന്റർ, പുന്നച്ചേരി പി എച്ച് സി, പരിയാരം പി എച്ച് സി, ശിശുമന്ദിരം മൂന്നുപേരിയ, കീഴ്പ്പള്ളി ബ്ലോക്ക് പി എച്ച് സി10 മണി മുതൽ 12:30 വരെയും പോത്തുകുണ്ട് കമ്മ്യൂണിറ്റി ഹാൾ, സി ആർ സി വായനശാല പെരിണ്ടലേരി ചെങ്ങളായി, മുറിയത്തോട് കമ്മ്യൂണിറ്റി ഹാൾ, സമാജ്‌വാടി കോളനി അംഗനവാടി, സാംസ്‌കാരിക നിലയം വലിയപാറ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു
- Log in to post comments