Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-09-2021

പരിശോധനയ്ക്ക് വിധേയരാകണം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സപ്തംബര്‍ 28ന് കൊവിഡ് പരിശോധനക്കു വിധേയരായ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണം കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍വര്‍ക്ക് എന്നിവയിലേതെങ്കിലുമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്. കണ്ണൂര്‍ ജില്ലക്കാരായിരിക്കണം. ഫോട്ടോ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോപ്ലക്‌സ്, തലശ്ശേരി 670104 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 0490 2967199.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0497 2701081.

ആദരിക്കുന്നു

ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം മെഡിക്കല്‍, എഞ്ചിനീയറിഗ്, പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പിഎച്ച്ഡി നേടിയവരെയും ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, ജാതി, യോഗ്യത എന്നിവ തെളിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനക നഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി ഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0471 2315375.

ഗതാഗതം നിരോധിച്ചു

പൂക്കോം- മാടപ്പീടിക റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം വ്യാഴാഴ്ച (സപ്തംബര്‍ 30) മുതല്‍ 30 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മഞ്ഞോടി- ഇടയില്‍പീടിക- പള്ളൂര്‍- ചൊക്ലി രജിസ്‌ട്രോഫീസ് റോഡ്, ഓറിയന്റല്‍ സ്‌കൂള്‍ - വയലില്‍പീടിക റോഡ് മറ്റ് അനുയോജ്യമായ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡിപ്ലോമ ഇന്‍ ഐഒടി കോഴ്‌സിന് അപേക്ഷിക്കാം

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ഐഒടി ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കാലാവധി ആറ് മാസം. ബിടെക്/ ഡിഗ്രി പഠിക്കുന്നവര്‍ക്കും പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8590605275.

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ സപ്തംബര്‍ 30 (വ്യാഴം) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, വേങ്ങാട് പിഎച്ച്‌സി, മൊകേരി എഫ്ഡബ്ല്യുസി ഓള്‍ഡ് ബില്‍ഡിംഗ്, പനങ്കാവ് വയോജന വിശ്രമ നിലയം, അഴീക്കോട് സിഎച്ച്‌സി, ഗവ. എച്ച്എസ്എസ് മയ്യില്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും രാമന്തളി പിഎച്ച്‌സി, നാറാത്ത് പിഎച്ച്‌സി, കീഴ്പ്പള്ളി ബ്ലോക്ക് പിഎച്ച്‌സി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും എട്ടിക്കുളം പിഎച്ച്‌സി, നഹാര്‍ കോളേജ് കാഞ്ഞിരോട്, ഡോ. പല്‍പ്പു മെമ്മോറിയല്‍ യുപി സ്‌കൂള്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

ജില്ലയില്‍ സപ്തംബര്‍ 30 (വ്യാഴം) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷന്‍  നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക.
ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവര്‍ക്കും സ്പോട് രജിസ്ട്രേഷന്‍ മുഖേനയും വാക്‌സിന്‍ ലഭിക്കുക. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍  അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കൂടാതെ  ആദ്യത്തെയും രണ്ടാമത്തെയും  വാക്‌സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും  സര്‍ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന്  ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ എടുക്കേണ്ടതാണ്. സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ ഫസ്റ്റ് ഡോസ് വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്സിന്‍ സ്വീകരിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194, 04972713437.

date