Skip to main content

ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഹിന്ദി)  അഭിമുഖം ഒക്‌ടോബര്‍ 6ന് 

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഹിന്ദി) ബൈ ട്രാന്‍സ്ഫര്‍-കാറ്റഗറി നമ്പര്‍. 513/2019 തസ്തികയ്ക്കായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഒക്‌ടോബര്‍ ആറിന് രാവിലെ 10.30 മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈന്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗര്‍ത്ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍: 0468 2222665.

date