Skip to main content

തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമൺ(സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഒരു അംഗത്തിന് പരമാവധി 75,000 രൂപ വരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 3 ലക്ഷം രൂപ വരെയും പദ്ധതിയിലൂടെ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും.  അപേക്ഷാ ഫോറം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും  ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലും ലഭിക്കും.  പാരിപ്പിച്ച അപേക്ഷ അതാത് മത്സ്യഭവൻ ഓഫീസുകളിൽ ജൂൺ 26 വരെ സ്വീകരിക്കും.  അപേക്ഷകർ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാർത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവർത്തിച്ച് വരുന്നവരോ ആയ (20 നും 50 നും ഇടയിൽ പ്രായമുള്ള) രണ്ട് മുതൽ നാലുപേരിൽ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം.  ഫോൺ: 0497 2732487, 9526239623, 1800 425 7643.

date