Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു.

ജില്ലാ പട്ടിക ജാതി വികസന വകുപ്പിനു കീഴിലുള്ള 5 ഗവ. പ്രീ- മെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ രാത്രി കാല പഠന മേല്‍നോട്ടങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം . നിയമിക്കപ്പെടുന്ന ട്യൂട്ടര്‍മാരുടെ ജോലി സമയം വൈകീട്ട് 4 മുതല്‍ പിറ്റേന്ന് രാവിലെ 8 വരെയായിരിക്കും . പരപ്പനങ്ങാടി , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് പുരുഷന്‍മാരും മഞ്ചേരി , വണ്ടൂര്‍ , പെരുമ്പടപ്പ് എന്നിവിടങ്ങളിലേക്ക് സ്ത്രീകളുമാണ് അപേക്ഷിക്കേണ്ടത് . അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 25 നു വൈകീട്ട് 5 മണിക്ക് മുമ്പായി മലപ്പുറം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

 

date