Skip to main content

ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു

കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും പഴക്കമുള്ള വകുപ്പായ ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു. കണ്ണൂരിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപനമായ പേ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസ് ഡി എസ് സി യിൽ നടന്ന പരിപാടി സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രേമനന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 1751 ഒക്ടോബര്‍ ഒന്നിന് ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വകുപ്പാണ്   സായുധ സേനകളുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണം, സേനകള്‍ക്കു വേണ്ട സാമ്പത്തിക ഉപദേശം, അക്കൗണ്ടിങ്, ഓഡിറ്റ് എന്നിവ നിര്‍വഹിക്കുന്നത്. ഇപ്പോൾ രാജ്യരക്ഷാ വകുപ്പിന് കീഴിലാണിതിൻ്റെ പ്രവർത്തനം.
ജോലിയില്‍ മികവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള മോട്ടിവേഷണല്‍ അവാര്‍ഡും വിവിധ കലാ-കായിക പരിപാടികളികളില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനവും പരിപാടിയിൽ വിതരണം ചെയ്തു. സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ രാമചന്ദ്രന്‍, അക്കൗണ്ട്‌സ് ഓഫീസര്‍മാരായ ഹരീഷ്, ബോബി, ഡി പി ഡി ഒ ബൈജേഷ് എന്നിവര്‍ സംസാരിച്ചു.

date