ലാറ്ററല്‍ എന്‍ട്രി-കൗണ്‍സിലിംഗ് മുഖേന രണ്ടാം സ്പോട്ട് അഡ്മിഷന്‍
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി രണ്ടാം സ്പോട്ട് അഡ്മിഷന്‍ ബുധനാഴ്ച (ഒക്ടോബര്‍ 6) വെണ്ണിക്കുളം എം.വി.ജി.എം ഗവ. പോളിടെക്നിക്കില്‍ കൗണ്‍സിലിംഗ് മുഖേന നടത്തും. താഴെ പറയുന്ന പ്രകാരം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി (ടി.സി വാങ്ങിയിട്ടില്ലാത്തവര്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും) രക്ഷകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് എത്തിച്ചേരണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ മാത്രം.
പ്ലസ്ടു / വിഎച്എസ്ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 1.ജനറല്‍ വിഭാഗത്തില്‍പ്പെട്ട 1 മുതല്‍ 125 വരെയുള്ള റാങ്കുകാര്‍. 2. ഈഴവ - 1 മുതല്‍ 80 വരെയുള്ള റാങ്കുകാര്‍. 3.മുസ്ലീം- 1 മുതല്‍ 250 വരെയുള്ള റാങ്കുകാര്‍. 4.ലാറ്റിന്‍ കാത്തലിക്ക് - റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. 5.പിന്നോക്ക ഹിന്ദു വിഭാഗം- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. 6. പട്ടികജാതി വിഭാഗം- 1 മുതല്‍ 280 വരെയുള്ള റാങ്കുകാര്‍.
ഐടിഐ / കെജിസിഇ ക്വാട്ടയില്‍ അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താഴെ പറയുന്നവര്‍.
ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് : 1 മുതല്‍ 100 വരെയുള്ള റാങ്കുകാര്‍. സിവില്‍ എന്‍ജിനീയറിങ്: 1 മുതല്‍ 60 വരെയുള്ള റാങ്കുകാര്‍. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും.
കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് 1000 രൂപ ക്യാഷ് ആയി നല്‍കണം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസായ 10,000 രൂപ കൂടി അടയ്ക്കണം.
- Log in to post comments