Skip to main content

കയർകോർപ്പറേഷൻ  ജമ്മുവിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കുന്നു ആദ്യ ലോഡ് മന്ത്രി ടി.എം.തോമസ് ഐസക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കയറുൽപ്പന്നങ്ങളുടെ വിപണി വികസനത്തിന്റെ ഭാഗമായി ജമ്മുകാശ്മീർ സംസ്ഥാനത്തേക്കുള്ള ഉൽപന്ന വിതരണത്തിന്റെ ആദ്യ ലോഡ് ആലപ്പുഴയിൽനിന്ന് സംസ്ഥാന കയർ കോർപ്പറേഷൻ കയറ്റി അയക്കുന്നു. ഇന്ന്(ജൂൺ 16) രാവിലെ 9.30ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് കയർ കോർപ്പറേഷൻ അങ്കണത്തിൽ വച്ച് ആദ്യ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും. കയർ കോർപ്പറേഷൻ ചെയർമാൻ ആർ. നാസർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.  പത്തു ലക്ഷത്തിൽപ്പരം രൂപയ്ക്കുള്ള ഉത്പന്നങ്ങളാണ് ആദ്യഗഡുവായി ജമ്മുകാശ്മീർ സംസ്ഥാനത്തേക്ക് കയർ കോർപ്പറേഷൻ കയറ്റി അയയ്ക്കുന്നത്.

 

(പി.എൻ.എ. 1312/2018)

date