Post Category
വഖ്ഫ് അദാലത്ത് ശനിയാഴ്ച
സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വഖ്ഫ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ശനിയാഴ്ച (ഒക്‌ടോബര്‍ ഒമ്പത്) രാവിലെ 10 മണിക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന അദാലത്തില്‍ വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ വഖ്ഫ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്ഥാപന ഭാരവാഹികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. ന്യൂനതകള്‍ പരിഹരിച്ച് നിലവിലുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. ഇതുവരെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് അദാലത്തില്‍ അവസരം നല്‍കും
date
- Log in to post comments