Skip to main content

എന്റെ ജില്ല ആപ്പ്; തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി നോഡല്‍ ഓഫീസര്‍

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജനസൗഹൃദമാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാതല നോഡല്‍ ഓഫീസറായി തലശ്ശേരി സബ്കലക്ടര്‍ അനുകുമാരിയെ നിയമിച്ചു. ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക, ആപ്പിന്റെ പ്രവര്‍ത്തനം സംബന്ധമായ അവലോകനം നടത്തുക എന്നിവയാണ് നോഡല്‍ ഓഫീസറുടെ പ്രധാന ചുമതലകള്‍.
 

date