Skip to main content

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണത്തിന്(പിസിവി) വെള്ളിയാഴ്ച തുടക്കം

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണത്തിന് ഒക്ടോബര്‍ എട്ടിന് (വെള്ളി) ജില്ലയില്‍ തുടക്കമാവും. ജില്ലാ ആശുപത്രിയില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായ്ക് അധ്യക്ഷനാകും. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോകോക്കസ് പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്നു കുഞ്ഞുങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതാണ് പിസിവി വാക്‌സിന്‍. സ്വകാര്യ ആശുപത്രികളില്‍ 2000 രൂപ വരെ വിലയുള്ള വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്.
 

date