കണ്ണൂര്‍ അറിയിപ്പുകള്‍ 07-10-2021
ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ അറബിക് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും യു ജി സി നെറ്റ് യോഗ്യത ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖം ഒക്ടോബര്‍ 11 ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ചേംബറില്‍ നടക്കും. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
ജേണലിസം കോഴ്‌സ് സീറ്റൊഴിവ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായ പരിധി 30 വയസ്സ്. പ്രിന്റ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.
വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.
കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.
ഐ ടി ഐ പ്രവേശനം 11ന്
മാടായി ഗവ.ഐ ടി ഐയില്‍ ഈ അധ്യയന വര്‍ഷത്തെ രണ്ടാം ഘട്ട പ്രവേശനത്തിനുള്ള പട്ടിക www.itimadayi.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ഒക്ടോബര്‍ 11ന് രാവിലെ 10 മണിക്ക് ഐ ടി ഐയില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും നിര്‍ദ്ദേശിക്കപ്പെട്ട ഫീസും സഹിതം.ഹാജരാകണം. ഫോണ്‍ 04972876988, 9447647432.
ഐ ടി ഐ പ്രവേശനം
പെരിങ്ങോം ഗവ ഐ ടി ഐ യില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. ബന്ധപ്പെട്ട അറിയിപ്പുകള്‍ അപേക്ഷാ സമയത്തു നല്‍കിയ ഫോണ്‍ നമ്പറില്‍ എസ്എംഎസിലൂടെ ലഭിക്കും. അവസരം നഷ്ടമാകാതിരിക്കാന്‍ ഫോണ്‍ നമ്പര്‍ അലേര്‍ട്ടായിരിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഭവന പുനരുദ്ധാരണ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന പുനരുദ്ധാരണ വായ്പ നല്‍കുന്നു. നിലവിലുള്ള വീടിന്റെ അറ്റകുറ്റപ്പണി, വിപുലീകരണം, മോടിപിടിപ്പിക്കല്‍ എന്നിവക്കാണ് വായ്പ. പരമാവധി അഞ്ചു ലക്ഷം രൂപയാണ് വായ്പാ തുക. അപേക്ഷകര്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാകണം. കുടുംബ വാര്‍ഷിക വരുമാന പരിധിയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകന്‍/ഭാര്യ/ഭര്‍ത്താവ് ഭവന വായ്പ എടുത്തിട്ടുെണ്ടങ്കില്‍ പദ്ധതിയില്‍ പരിഗണിക്കില്ല. പലിശ നിരക്ക് ഏഴ് ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടു ശതമാനവുമാണ്. തിരിച്ചടവ് കാലാവധി ആറു വര്‍ഷം. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373.
തീയതി നീട്ടി
സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പാട്യം പഞ്ചായത്തിലുള്ള സെന്റര്‍ ഫോര്‍ ബയോ റിസോഴ്‌സ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ ആനിമല്‍ ന്യൂട്രീഷന്‍, അഗ്രോ പ്രോസസിങ്ങ് ആന്റ് വാല്യൂ എഡിഷന്‍, ബുച്ചറി സ്ലോട്ടര്‍ ഹൗസ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 20 വരെ നീട്ടി. അപേക്ഷാ ഫോറത്തിന് brcmokeri@gmail.com എന്ന മെയിലില്‍ ബന്ധപ്പെടുക. ഫോണ്‍ 965667830.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.വനിത ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കഷന്‍ എഞ്ചിനീയറിങ്ങ് ബിരുദം എഐസിടിഇ/യുജിസി (ഒരു വര്‍ഷം പ്രവൃത്തി പരിചയം) അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഐസിടിഇ മൂന്നു വര്‍ഷത്തെ ഡിപ്ലോമ (രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്കില്‍ എന്‍ടിസി/എന്‍എസി യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10.30ന് തോട്ടടയിലുള്ള കണ്ണൂര്‍ ഗവ.വനിത ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:0497 2955987.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പ്രൈമറി അധ്യാപകരില്‍ നിന്നും ഹൈസ്‌കൂള്‍ കോര്‍ വിഷയങ്ങളുടെ തസ്തികകളിലേക്കും (ഗണിതം, സാമൂഹ്യശാസ്ത്രം, ഭൗതിക ശാസ്ത്രം, പ്രകൃതിശാസ്ത്രം, ഇംഗ്ലീഷ് ) ഭാഷാധ്യാപക തസ്തികയിലേക്കും ഉദ്യോഗക്കയറ്റം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 15നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
ഉദ്യോഗക്കയറ്റം; അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാഗ്വേജ് അധ്യാപകരില്‍ നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് അധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 15നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
പരാതി സമര്‍പ്പിക്കാം
കൊവിഡ് ധനസഹായത്തിന് അപേക്ഷിച്ച് ധനസഹായം ലഭിക്കാത്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒക്ടോബര്‍ 20നകം ഓണ്‍ലൈനായി പരാതി നല്‍കണം. www.kmtboard.in ലാണ് പരാതി നല്‍കേണ്ടത്. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കൊവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0495 2966577.
- Log in to post comments