Skip to main content

സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിലാക്കണം - മന്ത്രി അഹമ്മദ് ദേവർകോവിൽ 

 

 

 

ജില്ലയിലെ സ്കൂൾ കെട്ടിട നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് തുറമുഖ പുരാവസ്തു - പുരാരേഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവർകോവിൽ. 
ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിലാക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്കൂളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പിഡബ്ലുഡി റസ്റ്റ്‌ ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സമാന പ്രശ്നം നില നിൽക്കുന്ന മീഞ്ചന്ത ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,  കുണ്ടുങ്ങൽ ജി യു പി സ്കൂൾ എന്നിവയുടെ പ്രവൃത്തിയും വേഗത്തിലാക്കാൻ നടപടി സ്വീകരിക്കാൻ പിഡബ്ലു ഡി അധികൃതർക്ക് നിർദ്ദേശം നൽകി.

യോഗത്തിൽ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി. രേഖ, പി ഡബ്ലു ഡി എക്‌സി. എഞ്ചിനീയർ സിന്ധു, സ്കൂൾ പ്രിൻസിപ്പൽ എ കെ മധു , പി ടി എ പ്രസിഡന്റ് എം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

date