Skip to main content

എസ്.എസ്.എൽ.സി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

 

 

 

മുൻമന്ത്രി എ.സി ഷൺമുഖദാസ് നിയമസഭാംഗത്വ രജതജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എലത്തൂർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയികളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള ഉപഹാരം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നൽകി.

പഠനത്തിലെ മികവിന് പുറമെ പ്രതികൂല സാഹചര്യങ്ങളോട് പോരാടി ഉന്നത വിജയം കൈവരിച്ച സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർഥിക്കാണ് ക്യാഷ് അവാർഡ് വിതരണം ചെയ്തത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് കൺവീനർ ഐ.വി രാജേന്ദ്രൻ മാസ്റ്റർ എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം എൻ.പി സൂര്യനാരായണൻ, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം നടന്നു.

date