Skip to main content

പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം; പ്രാഥമിക ഭൗമശാസ്ത്ര പഠനം അവസാനിച്ചു

 

 

 

കുരുവട്ടൂര്‍ പോലൂരിലെ വീട്ടില്‍അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം (സെസ്) നടത്തുന്ന  പ്രാഥമിക ഭൗമശാസ്ത്ര പഠനം അവസാനിച്ചു.  ശേഖരിച്ച ഡാറ്റകള്‍ സെസിന്റെ തിരുവനന്തപുരത്തെ ലാബില്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദഗ്ധ പരിശോധന നടത്തും. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാറിനും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും കൈമാറും. ആവശ്യമെങ്കിൽ കൂടുതൽ പഠനങ്ങൾ നടത്തും. ശനിയാഴ്ച വൈകിട്ടോടെയാണ് ഡോ. ബിപിന്‍ പീതാംബരന്‍,  കൃഷ്ണ ഝാ, കെ. എല്‍ദോസ് എന്നിവരടങ്ങിയ മൂന്നംഗ സംഘത്തിൻ്റെ പഠനം അവസാനിച്ചത്. 

ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര്‍ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപവും 20 മീറ്റര്‍ മാറിയുള്ള ചെങ്കല്‍ വെട്ടിയ പ്രദേശത്തുമാണ് ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേ നടത്തിയത്.  ഇതിലൂടെ ഭൂമിയുടെ 35 മീറ്റര്‍ താഴെവരെയുള്ള ഘടന പരിശോധനക്ക് വിധേയമാക്കി.  വ്യാഴാഴ്ച്ചയാണ് സംഘം പ്രദേശത്ത് പരിശോധയ്ക്കായി എത്തിയത്.

date