Skip to main content

പുരാരേഖ സബ്‌ സെന്റർ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

 

 

 

കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്ന പുരാരേഖ വകുപ്പിന്റെ കോഴിക്കോട് മേഖല സബ്‌ സെന്റർ തുറമുഖം, പുരാവസ്തു, പുരാരേഖ,മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. ഓഫീസിന്റെ പ്രവർത്തനം, സൗകര്യങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിലയിരുത്തി. പുരാരേഖ ശേഖരണം, ഗവേഷണ-പഠന സൗകര്യങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന മികച്ച മേഖലാ ഉപകേന്ദ്രമാണ്  ഇവിടെ ഒരുക്കുന്നത്. കോഴിക്കോട് മേഖലയിൽ നിന്നും ശേഖരിക്കുന്ന രേഖകൾ ഇവിടെ സൂക്ഷിക്കും. നിലവിൽ സിവിൽ സ്റ്റേഷനിൽ പുരാരേഖ വകുപ്പിന്റെ മേഖലാ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. മലബാർ മേഖലയുമായി ബന്ധപ്പെട്ട രേഖകൾ ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിന്റെ സബ് സെന്ററാണ് കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്നത്.
ആർക്കിവ്സ് ഡയറക്ടർ റെജികുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

date