Skip to main content

മാലിന്യമുക്ത വടകര: നഗരസഭക്ക് സിഡ്നിയുടെ സഹായം.

 

 

 

മാലിന്യസംസ്കരണത്തിൽ മാതൃകാപരമായ നേട്ടം കൈവരിച്ച വടകര നഗരസഭയ്ക്ക് സർക്കുലർ ഇക്കൊണോമിയുടെയും സമുദ്രസംരക്ഷണത്തിന്റെയും ഭാഗമായി  ആസ്ട്രേലിയയിലെ സിഡ്നിയുടെ സഹായഹസ്തം. ഏറ്റവും ആധുനിക രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സംവിധാനത്തിനായി പുതിയ സാങ്കേതിക വിദ്യകൾ കൂടി പ്രദാനം ചെയ്ത് അന്താരാഷ്ട്ര തലത്തിലുള്ള 25 കോർപെറേറ്റ് കമ്പനികളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ആസ്ട്രേലിയയിലെ 'ബെയർ ഫുട് മൺസൂൺ ' കമ്പനിയുടമ മിസ്വിൻ വടകര നഗരസഭയിലെത്തി.

ഇതേപോലെയുള്ള പ്രൊജക്ട് ഇപ്പോൾ നെതർലാൻഡിൽ ചെയ്യുന്നുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് വടകരയിൽ എത്തിയതെന്നും മൂന്ന് മാസം കൊണ്ട് മാലിന്യസംസ്കരണത്തിന് ആവശ്യമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ഫണ്ടിങ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയർ പേഴ്സൺ കെ.പി. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. പ്രജിത, സെക്രട്ടറി മനോഹർ, ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ,ഹെൽത്ത് ഇൻസ്പെക്ടർ നബീലത് എന്നിവർ മുനിസിപ്പാലിറ്റിയിലെ  മാലിന്യസംസ്കരണ സംവിധാനങ്ങൾ നേരിട്ട് കാണിച്ചുകൊടുക്കുകയും ഹരിതകർമ്മസേന അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.

date