Skip to main content
മുതലമട ചപ്പക്കാട് കോളനിയിൽ പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെൻ്റ് വികസന പദ്ധതിയിലുൾപ്പെടുത്തി  നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിക്കുന്നു

അംബേദ്കർ സെറ്റിൽമെൻ്റ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

 

മുതലമട പഞ്ചായത്ത് ചപ്പക്കാട് കോളനിയിൽ പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെൻ്റ് വികസന പദ്ധതിയിലുൾപ്പെടുത്തി  നടപ്പാക്കിയ വിവിധ പദ്ധതികളുടെ  ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. ഒക്ടോബർ രണ്ട് മുതൽ 16 വരെ നടക്കുന്ന 'സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ ' സാമൂഹ്യ  ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പട്ടികവർഗ്ഗ വികസന വകുപ്പിലെ 2017 - 18 വർഷത്തെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടിയിലാണ് കോളനിയിലെ വികസന പദ്ധതികൾ നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി കോളനിയിൽ റോഡ് കോൺക്രീറ്റ് ചെയ്തു.  പാർശ്വ സംരക്ഷണഭിത്തി,  കമ്മ്യൂണിറ്റി ഹാൾ, അഞ്ച് വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ, ചുറ്റുമതിൽ നിർമ്മാണം, ഇലക്ട്രിക് പോസ്റ്റ്, 33 വീടുകൾക്കായി 1000 ലിറ്റർ വാട്ടർ ടാങ്ക് എന്നിവയും സജ്ജമാക്കി. ജില്ലാ നിർമിതി കേന്ദ്രം മുഖേനയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.

മുതലമട ചപ്പക്കാട് കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബേബിസുധ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ മൃൺമയി ജോഷി മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ചിന്നക്കുട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി കറുപ്പേഷ്, മുതലമട പഞ്ചായത്ത് വൈസ്പ്രസിഡൻ്റ്  അലൈരാജ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പട്ടികവർഗ വികസന ഓഫീസർ എം. മല്ലിക,  ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ബാലമോഹൻ തമ്പി, കൊല്ലങ്കോട് ടി.ഇ. ഒ എ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
 

date