Skip to main content

പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍  ഷെഡ്യൂള്‍

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്ക് കോളേജുകളിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 16, 18 തീയതികളില്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍ നടക്കും.    

പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ കൊണ്ട് വന്നാല്‍ മതി.

രാവിലെ ഒന്‍പത്  മുതല്‍ 11 വരെയാണം രജിസ്ട്രേഷന്‍.  ഒക്ടോബര്‍ 16 ന് റാങ്ക് 1 മുതല്‍ 12700 റാങ്ക് വരെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ (ടിഎച്ച്എല്‍സി) പാസായവര്‍, കുടുംബി(കെയു), പട്ടികവര്‍ഗം(എസ് ടി), ധീവര(ഡിവി), ലാറ്റിന്‍ കാതലിക് (എല്‍എ), കുശവന്‍(കെഎന്‍), അംഗപരിമിതര്‍(പിഎച്ച്) എന്നീ വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം.

ഒക്ടോബര്‍ 18 ന് റാങ്ക് 12701 മുതല്‍ റാങ്ക് 19600 വരെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. വി.എച്ച്.എസ്.സി പാസായവര്‍(വിഎച്ച്): റാങ്ക് 1 മുതല്‍ റാങ്ക് 23750 വരെ മുസ്ലിം(എംയു) -  റാങ്ക് 1 മുതല്‍ റാങ്ക് 27600 വരെ പട്ടിക ജാതി (എസ്സി) - റാങ്ക് 1 മുതല്‍ റാങ്ക് 27600 വരെ പിന്നോക്ക ഹിന്ദു (ബിഎച്ച്) - റാങ്ക് 1 മുതല്‍ റാങ്ക് 27600 വരെ.

കോഷന്‍ ഡിപ്പോസിറ്റ് 1000  രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് അതാത് പോളിടെക്നിക്ക് കോളേജ് നിശ്ചയിക്കുന്നതനുസരിച്ച് ക്യാഷ് ആയി നല്‍കണം. ഫോണ്‍ : 0469 2650228.

date