Skip to main content

വടക്കഞ്ചേരികമ്മ്യൂനിറ്റി കോളെജ് കെട്ടിട ശിലാസ്ഥാപനം ഇന്ന് :  മന്ത്രി എ.കെ. ബാലൻ നിർവഹിക്കും

 

    വടക്കഞ്ചേരിയിലുളള സംസ്ഥാനത്തെ ഏക കമ്മ്യൂനിറ്റി കോളെജിന്റെ കെട്ടിട ശിലാസ്ഥാപനം ഇന്ന് (ജൂണ്‍ 16) രാവിലെ 10ന് പട്ടികജാതി-വര്ഗ്- പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്ലകമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്വകഹിക്കും. 1.85 ഏക്കര്‍ സ്ഥലത്ത് കോളെജിന്റ നിര്മാ്ണം 18 മാസത്തില്‍ പൂര്ത്തി യാക്കുമെന്ന് കേരള സ്റ്റേറ്റ് കണ്സ്ട്ര ക്ഷന്‍ കോര്പതറേഷന്‍ റീജനല്‍ മാനെജര്‍ ലില്ലി ജോസഫ് പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ 5.67 കോടി ഉപയോഗിച്ച് 1674 ചതുരശ്ര അടി ഇരുനില കോളെജ് കെട്ടിടവും 1550.12 ചതുരശ്ര അടി ഇരുനില ഹോസ്റ്റല്‍ കെട്ടിടവുമാണ് നിര്മിിക്കുന്നത്. ഇതോടെ സാങ്കേതിക മികവ് ആവശ്യമുള്ള തൊഴില്‍ മേഖലകളിൽ പട്ടികജാതി വിഭാഗത്തിന് കൂടുതല്‍ അവസരം ലഭിക്കും.
    മണ്ണാംപറമ്പില്‍ (പഴയ ശ്രീരാമ തിയറ്റര്‍ ഗ്രൗണ്ട്) നടക്കുന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്സടണ്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം എ.ടി. ഔസേഫ്, പട്ടികജാതി വികസന കോര്പാറേഷന്‍ ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, കേരള സ്റ്റേറ്റ് കണ്സ്ട്ര ക്ഷന്‍ കോര്പ റേഷന്‍ റീജനല്‍ മാനെജര്‍ ലില്ലി ജോസഫ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി. സജീവ്, ജനപ്രതിനിധികൾ പങ്കെടുക്കും

date