Skip to main content

വാക്സിനേഷൻ:   വാർഡുതല സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കണം: കളക്ടർ

 

കാക്കനാട് : കോവിഡ് സമ്പൂർണ പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാ൯ രണ്ടാം ഡോസ് വാക്സിനേഷ൯ സുപ്രധാനമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് . ജില്ലയിൽ കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കേണ്ട ഘട്ടം പിന്നിട്ടവരായി 159576 പേരുണ്ട്. 61733 പേരാണ് കോവാക്സി൯ രണ്ടാം ഡോസ് എടുക്കാനുള്ളത്. ഇവർ എത്രയും വേഗം വാക്സിൻ എടുക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

ഓരോ പ്രദേശത്തും വാക്സി൯ എടുക്കാനുള്ളവരെ സമീപിച്ച് അവരെ വാക്സിനേഷ൯ കേന്ദ്രങ്ങളിലെത്തിക്കാ൯ വാർഡ് തല സമിതികൾ മു൯കയ്യെടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. 

സർക്കാർ ആശുപത്രികളിലും ഔട്ട് റീച്ച് സെന്ററുകളിലും സ്പോൺസർ എ ജാബ് പദ്ധതിയിലെ സ്വകാര്യ ആശുപത്രികളിലും പ്രത്യേകമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിലും സൗജന്യമായി വാക്സി൯ ലഭിക്കും. വാക്സി൯ ലഭ്യതയുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നും പണം നൽകിയും വാക്സിനെടുക്കാം.

ജില്ലയിലെ മുഴുവ൯ പേർക്കും നൽകാനുള്ള വാക്സി൯ ലഭ്യമാണ്. വാക്സിനെടുത്ത് സമൂഹത്തിന്റെ പ്രതിരോധത്തിൽ കൈ ചേർക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനായി ഏവരും ശ്രമിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

date