Skip to main content

ജില്ലാതലത്തിൽ സ്കൂൾ ഉപദേശക സമിതി രൂപീകരിച്ചു

 

 വിദ്യാലയങ്ങളിൽ ദുരന്തസാധ്യത ലഘൂകരണവുമായി ബന്ധപെട്ട് സ്കൂൾ സുരക്ഷാ സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജില്ലാതലത്തിൽ സ്കൂൾ ഉപദേശക സമിതി രൂപീകരിച്ചു.  സമിതിയുടെ ചെയർമാൻ ജില്ലാ കളക്ടറും  കൺവീനർ ജില്ല വിദ്യാഭ്യാസ ഡയറക്ടറും ആയിരിക്കും
മറ്റംഗങ്ങൾ:  കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവി,  ഡെപ്യൂട്ടി കളക്ടർ ദുരന്ത നിവാരണ വിഭാഗം, ജില്ലാ പോലീസ് മേധാവി എറണാകുളം റൂറൽ ആലുവ , ആർടിഒ എറണാകുളം,  ആർടിഒ മൂവാറ്റുപുഴ , ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം, എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി കെട്ടിട വിഭാഗം,
 അസിസ്റ്റൻറ് ഡിവിഷണൽ ഓഫീസർ ഫയർ ആൻഡ് റെസ്ക്യു , ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത്,  റീജനൽ ജോയിന്റ് ഡയറക്ടർ അർബൻ അഫയേഴ്സ് എറണാകുളം, സെക്രട്ടറി കൊച്ചിൻ കോർപ്പറേഷൻ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ,  അസിസ്റ്റൻറ് ഡയറക്ടർ വൊക്കേഷനൽ ഹയർസെക്കൻഡറി എജുക്കേഷൻ, സിറ്റി കോ ഓഡിനേറ്റർ എറണാകുളം സിബിഎസ്ഇ .

date