Skip to main content

കൗണ്‍സലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര മാനവ വിഭവശേഷിവികസന കാര്യ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നടത്തുന്ന കൗണ്‍സിലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 18 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവധി ദിവസങ്ങളില്‍ മാത്രമാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. നിലമ്പൂര്‍, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലെ ജെ.എസ്.എസ് ഓഫീസുകളില്‍ വെച്ചായിരിക്കും ക്ലാസ്സുകള്‍ നടത്തുക. താല്പര്യമുള്ളവര്‍ നവംബര്‍ 20 നകം അപേക്ഷിക്കണം.  ഫോണ്‍ : 9446991147.

 

date