Skip to main content

മണ്ണാർക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് 19 പേരെ മാറ്റി പാർപ്പിച്ചു 

 

മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെന്റ് യു.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആകെ 19 പേരെ മാറ്റി പാർപ്പിച്ചതായി  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധിക്യതർ അറിയിച്ചു. പാമ്പൻതോട് എസ്.ടി കോളനിയിലെ എട്ട് കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും എട്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.

date