എറണാകുളം അറിയിപ്പുകള്‍
പെട്രോള്‍ ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന പദ്ധതി
കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കും. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും, പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് പ്രസ്തുത സംരംഭം നടത്തുന്നതിനാശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത് പ്രായം 60 വയസില്‍ കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷന്‍ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുമ്പ് വായ്പയ്ക്ക് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. വെളളക്കടലാസില്‍ തയാറാക്കിയ പ്രാഥമിക അപേക്ഷ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബവാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20 വിലാസത്തില്‍ ജൂണ്‍ 30-ന് മുമ്പ് അയച്ചു നല്‍കണം.
പട്ടികജാതി പ്രൊമോട്ടര്‍ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ അങ്കമാലി, വൈപ്പിന്‍, കൂവപ്പടി, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, കോതമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരുടെ നിലവിലുളള/ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി യോഗ്യതയുളള 40 നും 50 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റകറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. എസ്.സി പ്രൊമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള പ്രൊമോട്ടര്‍മാരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോണ്‍ 2422256) അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 23-നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
ലാന്‍ഡ് യൂസ് ബോര്‍ഡില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 22-ന്
കൊച്ചി: സ്റ്റ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജിയണല്‍ ഓഫീസിലേക്ക് തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറീസ്റ്റോറേഷന്‍ പ്ലാന്‍ പ്രോജക്ട് എന്നിവ തയാറാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. കൃഷി ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രൊജക്ട് സയന്റിസ്റ്റ് (ജി്യോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി) എന്നീ തസ്തികകളിലേയ്ക്കാണ് ഇന്റര്‍്വവ്യു
കൃഷി ഓഫീസറുടെ ഒരു ഒഴിവിലേക്ക് കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ, യോഗ്യത ബി.എസ്.സി അഗ്രികള്‍ച്ചര്‍, അഭിലഷണീയ യോഗ്യത എം.എസ്.സി അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍, പ്രകൃതി വിഭവ പരിപാലനം/വാട്ടര്‍ഷെഡ് പ്ലാനിംഗ്/നദീതട പ്ലാനിംഗുമായി ബന്ധപ്പെട്ട് കുറഞ്ഞ പക്ഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒരു ഒഴിവ്, കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ, യോഗ്യത എം.എസ്.സി ജിയോളജി (ഫസ്റ്റ് ക്ലാസ്), നദീതട പ്ലാന്‍ തയാറാക്കുന്നതില്‍ കുറഞ്ഞ പക്ഷം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ക്യൂജിഐഎസ് ഉപയോഗിച്ചുളള ഡാറ്റ വിശകലനം ചെയ്യാനുളള പ്രവൃത്തി പരിചയം. ടെക്‌നിക്കല്‍ അസിസ്റ്റന്റായി വാട്ടര്‍ഷെഡ് പ്ലാന്‍ തയാറാക്കുന്നതില്‍ കുറഞ്ഞ പക്ഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി) ഒഴിവുകള്‍ ആറ് എണ്ണം. കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ. യോഗ്യത എം.എസ്.സി ജിയോളജി (ഫസ്റ്റ് ക്ലാസ് ) അഭിലഷണീയ യോഗ്യത: വാട്ടര്‍ ഷെഡ്/നദീതട പ്ലാന്‍ തയാറാക്കുന്നതില്‍ പ്രവൃത്തി പരിചയം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ക്യൂജിഐഎസ് ഉപയോഗിച്ചുളള പ്രവൃത്തി പരിചയം.
പ്രൊജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി) ഒഴിവുകള്‍ നാല് എണ്ണം. കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ. യോഗ്യത എം.എസ്.സി ജ്യോഗ്രഫി (ഫസ്റ്റ് ക്ലാസ്) അഭിലഷീയ യോഗ്യത വാട്ടര്‍ഷെഡ്/നദീതട പ്ലാന്‍ തയാറാക്കുന്നതില്‍ പ്രവൃത്തി പരിചയം. സ്വതന്ത്ര സോഫ്റ്റ വെയര്‍ ക്യൂജിഐഎസ് ഉപയോഗിച്ചുളള പ്രവൃത്തി പരിചയം.
താത്പര്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സ്റ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ഡി ബ്ലോക്ക്, പാട്ടുരായ്ക്കല്‍ ഓഫീസില്‍ ജൂണ്‍ 22-ന് രാവിലെ 9.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-2321868.
ഹാന്‍വീവ്; സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിടല്‍ ഇന്ന്
കൊച്ചി: സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ (ഹാന്‍വീവ്) 50-ാം വാര്‍ഷികം പ്രമാണിച്ച് എറണാകുളത്ത് പണികഴിപ്പിക്കുന്ന സുവര്‍ണ ജൂബീലി മന്ദിരത്തിന്റെ തറക്കല്ലിടല്‍ ഇന്ന് (ജൂണ്‍ 17) രാവിലെ 10.30 ന് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍, പ്രൊഫ.കെ.വി. തോമസ് എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, മുന്‍ എം.പി. പി.രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജി.സി.ഡി.എ ചെയര്‍മ#ാന്‍ സി.എന്‍.മോഹനന്‍, ഡപ്യൂട്ടി മേയര്‍ റ്റി.ജെ.വിനോദ്, മുന്‍ എം.എല്‍.എ പി.രാജു ഹാന്‍വീവ് ചെയര്‍മാന്‍ കെ.പി..സഹദേവന്‍, ഹാന്‍വീവ് ഡയറക്ടര്‍ വി ജി രവീന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ കെ സുധീര്‍, വാര്‍ഡ് കൗണ്‍സിലര്‍ പൂര്‍ണിമ നാരായണന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സൗത്ത് റെയില്‍വെ സ്റ്റേഷനു കിഴക്കുഭാഗം, വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഗോഡൗണിന് മുന്‍വശത്താണ് ചടങ്ങ് നടക്കുന്നത്.
മൃഗസംരക്ഷണ മേഖലയില്‍ സംരംഭകര്‍ക്കായി ശില്പശാല
കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് എറണാകുളം ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ മുതല്‍മുടക്കുവാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കായി ആധുനിക ഡയറി ഫാം, ആധുനിക ബ്രോയിലര്‍ ഫാം എന്നിവയെക്കുറിച്ച് ഒരു ശില്‍പശാല ജൂണ്‍ 29, 30 എന്നീ തീയതികളില്‍ കൊച്ചിയില്‍ വച്ചു നടത്തും. ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പുരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ജൂണ്‍ 23 വൈകീട്ട് 3 മണിക്കു മുമ്പായി അതാതു മൃഗാശുപത്രികളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമുകള്‍ എറണാകുളം ജില്ലയിലെ മൃഗാശുപത്രികളില്‍ നിന്നോ www.ahd.kerala.gov.in എന്ന സൈറ്റില്‍ നിന്നോ ലഭ്യമാണ്.
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍
(D.El.Ed) പ്രവേശനത്തിനുളള ഇന്റര്‍വ്യു
2018-20 അദ്ധ്യയന വര്‍ഷത്തേക്കുളള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (D.El.Ed) കോഴ്‌സിലേക്കുളള അഭിമുഖം ജൂണ്‍ 19 ന് രാവിലെ 10 മണി മുതല്‍ എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വച്ചു നടത്തും. ജൂണ്‍8 നുളളില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചില്ലെങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422227
- Log in to post comments