കണ്ണൂര്‍ അറിയിപ്പുകള്‍
പ്രൊജക്ട് അസിസ്റ്റൻ്റ് നിയമനം
കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബിൽ തയ്യാറാക്കുന്നതിന് സഹായിക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. 2022 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡിൻ്റെ ത്രിവത്സര ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാസ്സായിരിക്കണം.
പ്രായപരിധി : 2021 ജനവരി ഒന്നിന് 18 നും 30 നും ഇടയിൽ.
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 30 വൈകിട്ട് അഞ്ച് മണിക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ ഒക്ടോബർ 31ന് രാവിലെ 10 മണിക്ക് സമർപ്പിച്ച രേഖകളുടെ അസ്സലുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
എന്റർപ്രൈസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെനർഷിപ്പ് ഡെവലപ്മെൻറ് ( കിഡ്) ദശദിന സംരംഭകത്വ വികസന പരിപാടി നവംബർ എട്ട് മുതൽ 18 വരെ കളമശ്ശേരിയിലുള്ള കിഡിന്റെ ക്യാമ്പസിൽ നടക്കും. അഹമ്മദാബാദ്
എന്റർപ്രെനർഷിപ്പ് ഡെവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പരിശീലകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും.സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരു വർഷത്തിനുള്ളിൽ സംരംഭം തുടങ്ങിയവർക്കും അപേക്ഷിക്കാം. വനിതകൾ, ഒ ബി സി, എസ് സി / എസ് ടി ,എക്സ് സർവീസ് വിഭാഗക്കാർക്ക് സൗജന്യമാണ്. ജനറൽ വിഭാഗത്തിൽ പെടുന്ന പുരുഷന്മാർക്ക് 200 രൂപയാണ് ഫീസ്. www.kied.info ൽ വിവരങ്ങൾ ലഭ്യമാണ്. ഫോൺ: 7012376994.
കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം പരീക്ഷഫലം പ്രസിദ്ധീകരിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നാലാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്ത് നടത്തിയ കോഴ്‌സില്‍ വി എ അരവിന്ദ്, പി ശരത്ചന്ദ്രന്‍, യു ആഷിഷ് എന്നിവർ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. തിരുവനന്തപുരം സബ്‌സെന്ററില്‍ നടന്ന കോഴ്‌സില്‍ ഒന്നാം സ്ഥാനം എസ് അഖില്‍ സുന്ദറിനാണ്. രണ്ടാം സ്ഥാനം ആകാശ് എസ് കുമാര്‍, പി പ്രശാന്ത് എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് എസ് സൂരജ് അര്‍ഹനായി.
വാഹനലേലം
കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 10 കാറുകള്‍, 10 ഓട്ടോറിക്ഷകള്‍, രണ്ട് ഓംനി വാന്‍, മഹീന്ദ്ര ജീറ്റോ മിനി വാന്‍, ടാറ്റാ മാജിക് ഐറിസ്, 24 ഇരുചക്ര വാഹനങ്ങള്‍, ജീപ്പ് എന്നിവ പൊടിക്കുണ്ടിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഒക്ടോബർ 28 രാവിലെ 11 മണിക്ക് ലേലം ചെയ്യും
- Log in to post comments