Skip to main content

ഊര്‍ജ്ജോത്സവം നടത്തി

    ഊര്‍ജ്ജ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശി കൊണ്ട് എനര്‍ജിമാനേജ്‌മെന്റ് സെന്റര്‍ വിദ്യാഭ്യാസ വകുപ്പുമായി  സഹകരിച്ച് ഊര്‍ജ്ജോത്സവം നടത്തി. മലപ്പുറം ഗേള്‍സ് സ്‌കൂളില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
 പരിപാടിയില്‍  80തോളം സ്‌കൂളുകളില്‍ നിന്നായി 500ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.  .  ജില്ലാ കോഡിനേറ്റര്‍ ഒ. ഹാമിദലി അധ്യക്ഷത വഹിച്ചു.  ഇ.എം.സി ജില്ലാ പരിശീലകന്‍ സാബിര്‍. പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സലീന ടീച്ചര്‍, എം.പി ചന്ദ്രന്‍, കെ.പി. ബാലകൃഷ്ണന്‍, കെ. ഷറഫുദ്ദീന്‍, എ. അബ്ദുറഹിമാന്‍, വി.പി. ഷാഫി, ഡോ. സുഹറാബാനു.കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.

 

date