Post Category
വെള്ളപ്പൊക്കം: ഒറ്റപ്പെട്ടു പോയ വീട്ടമ്മയെ രക്ഷപ്പെടുത്തി
പത്തനംതിട്ട കുമ്പഴ ചാലും കരോട്ട്പടിയില് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ വീട്ടമ്മയെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പള്ളിപറമ്പില്‍ മോളിയെ (60 വയസ്) യാണ് രക്ഷപെടുത്തിയത്. ഫയര്‍ഫോഴ്സിനൊപ്പം റവന്യു വകുപ്പ് ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മോളിയെ ബന്ധുവീട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. വീട്ടുസാധനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. ഇവരുടെ വളര്‍ത്തു നായയെയും സുരക്ഷിത ഇടത്തേക്കുമാറ്റി.
date
- Log in to post comments