Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 681 പേർ‍ക്ക്  രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 17) 345 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 197 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേർ,
2 ആരോഗ്യ പ്രവർത്തകർ,  എന്നിവർ ഉൾപ്പെടും.681 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4075
പരിശോധന നടത്തിയതിലാണ് 345 പേർക്ക് രോഗം സ്ഥിരീകരിച്ചത്.8.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 58 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 17 പേർ

ഷോർണൂർ സ്വദേശികൾ 15 പേർ
ഒറ്റപ്പാലം സ്വദേശികൾ 14 പേർ

അഗളി, പല്ലശ്ശന സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, സ്വദേശികൾ 7 പേർ വീതം

കാവശ്ശേരി, കൊല്ലങ്കോട്, ഓങ്ങല്ലൂർ, തെങ്കര, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം

കണ്ണാടി, കുമരംപുത്തൂർ, മലമ്പുഴ, മുതുതല, നെന്മാറ, പട്ടഞ്ചേരി, പിരായിരി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ 5 പേർ വീതം

അമ്പലപ്പാറ, അയിലൂർ, ചെർപ്പുളശ്ശേരി,
കാഞ്ഞിരപ്പുഴ, കരിമ്പ, കുഴൽമന്നം, മരുതറോഡ്, പുതുശ്ശേരി, വാണിയംകുളം, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

ആലത്തൂർ, ചാലിശ്ശേരി, എലപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി,കോട്ടോപ്പാടം, മണ്ണൂർ, മേലാർകോട്, നാഗലശ്ശേരി, നെല്ലായ, പറളി, പട്ടാമ്പി, തച്ചമ്പാറ സ്വദേശികൾ 3 പേർ വീതം 

മണ്ണാർക്കാട്, കണ്ണമ്പ്ര, കപ്പൂർ, കാരാക്കുറിശ്ശി, കൊടുമ്പ്, ലക്കിടി-പേരൂർ, മുണ്ടൂർ, പരുതൂർ, പട്ടിത്തറ, പെരുവമ്പ്, പുതുപ്പരിയാരം, പുതുക്കോട്, ശ്രീകൃഷ്ണപുരം, തരൂർ, തൃത്താല, വടവന്നൂർ, വിളയൂർ സ്വദേശികൾ 2 പേർ വീതം

അനങ്ങനടി, ചളവറ, കരിമ്പുഴ,കേരളശ്ശേരി, കൊടുവായൂർ, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുത്തനൂർ, മങ്കര, മുതലമട, പെരുമാട്ടി, പൊൽപ്പുള്ളി, തച്ചനാട്ടുകര, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4990 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 13 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 81 പേർ കോഴിക്കോട് ജില്ലയിലും 107 പേർ തൃശ്ശൂർ ജില്ലയിലും 236 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

date